Lirik Neramayi
作曲 : Faisal Razi
作词 : Ajeesh Dasan
നേരമായ് നിലാവിലീ ജാലകം തുറന്നീടാം
തൂവലായ് വിലോലമീ വീഥിയിൽ അലിഞ്ഞീടാം
ഒരായിരം ചിരാതുമായ്
നോവിലും കെടാതെ നാം.
കാത്തൊരീ നാളിതാ
രാമുകിലുകളെ വഴിനിഴലായ് മറയരുതേ
കാറ്റൊഴുകി വരും
കടലലയായ് പുണരുക നാം.
നേരമായ് നിലാവിലീ ജാലകം തുറന്നീടാം
ആ ആ ആ ആ ആ ആ ...
ഈ രാവിതളിൽ
ആത്മാവിലെഴുതിയ നിമിഷം
ഈ രാവിതളിൽ
ആത്മാവിലെഴുതിയ നിമിഷം
പുതുമഴപോലെ നാം ഒന്നായിതാ
ജീവനിൽ അലിഞ്ഞ നാൾ
പല നിഴലാകിലും ഒരേ തണൽ
തേടി നാം അലഞ്ഞ നാൾ
ആ നിമിഷം ചൂടി നാമിതാ
നിലവിലീ വഴിയേ
നേരമായ് നിലാവിലീ ജാലകം തുറന്നീടാം
ഒരായിരം ചിരാതുമായ്
നോവിലും കെടാതെ നാം.
കാത്തൊരീ നാളിതാ
രാമുകിലുകളെ വഴിനിഴലായ് മറയരുതേ
കാറ്റൊഴുകി വരും
കടലലയായ് പുണരുക നാം.
നേരമായ് നിലാവിലീ ജാലകം തുറന്നീടാം
ഒരായിരം ചിരാതുമായ്
നോവിലും കെടാതെ നാം.
കാത്തൊരീ നാളിതാ...